Map Graph

ഓപുസ് ദേയി

റോമൻ കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനമാണ് ഓപുസ് ദേയി. ദി പ്രിലേച്ചർ ഓഫ് ദി ഹോളി ക്രോസ് ആൻഡ് ഓപുസ് ദേയി എന്നായിരുന്നു ഇതിന്റെ മുൻപത്തെ പേര്. എല്ലാവർക്കും വിശുദ്ധിയിലേയ്ക്കെത്താനുള്ള ക്ഷണമുണ്ടെന്നും സാധാരണ ജീവിതമാണ് വിശുദ്ധിയിലേയ്ക്കുള്ള ഒരു വഴി എന്നുമാണ് ഓപുസ് ദേയി പഠിപ്പിക്കുന്നത്. അംഗങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. സെക്യുലാർ പാതിരിമാരെ ഒരു ബിഷപ്പിന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കുകയും മാർപ്പാപ്പ നിയമിക്കുകയുമാണ് ചെയ്യുന്നത്. ദൈവികപ്രവൃത്തി എന്നാണ് ലാറ്റിബ് ഭാഷയിൽ ഓപുസ് ദേയി എന്ന വാക്കിനർത്ഥം.

Read article
പ്രമാണം:Opus_Dei_cross.svgപ്രമാണം:Wikiquote-logo-en.svg